HOME
DETAILS
MAL
ജലനിരപ്പ് ഉയര്‍ന്നു: ഇടുക്കി ഡാം രണ്ട് ദിവസത്തിനകം തുറന്നേക്കും
backup
November 12 2021 | 12:11 PM
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് ആലോചനയില്‍. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.03 അടിയായി. ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."