HOME
DETAILS

വനിതകൾക്ക് സൈന്യത്തിൽ സ്ഥിരം കമ്മിഷൻ നകിയില്ല 'കോടതിയലക്ഷ്യ നടപടിയെടുക്കും' ഉത്തരവ് പാലിക്കാത്തതിനാണ് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്

  
backup
November 12 2021 | 19:11 PM

4563123-2


ന്യൂഡൽഹി
കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെത്തുടർന്ന് സൈന്യത്തിൽ 11 വനിതകൾക്ക് കൂടി 10 ദിവസത്തിനുള്ളിൽ സ്ഥിരം കമ്മിഷൻ പദവി നൽകാമെന്ന് സൈന്യം. ബാക്കി യോഗ്യരായവർക്കെല്ലാം മൂന്നാഴ്ചയ്ക്കുള്ളിൽ പദവി നൽകണമെന്ന ഉത്തരവ് പാലിക്കുമെന്നും സൈന്യം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്ന് സൈന്യത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ് ജയ് ജെയ്ൻ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
ഈ മാസം ഒന്നിന് മുമ്പ് 39 വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ പദവി നൽകാൻ ഒക്ടോബർ 22ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. എന്നാൽ സൈന്യം ഉത്തരവ് പാലിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ ശക്തമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. സൈന്യത്തിനെതിരേ കോടതിയലക്ഷ്യ നടപടി തുടങ്ങാൻ പോകുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സൈന്യം അതിന്റെ മേഖലയിൽ പരമാധികാരമുള്ളതായിരിക്കാം, എന്നാൽ ഭരണഘടനാ കോടതിയും അതിന്റെ അധികാരപരിധിക്കുള്ളിൽ പരമോന്നതമാണെന്നും കോടതി ഓർമിപ്പിച്ചു.
സ്ഥിരം കമ്മിഷൻ പദവി നിഷേധിക്കപ്പെട്ട 71 വനിതാ ഷോട്ട് സർവിസ് കമ്മിഷൻ ഉദ്യോഗസ്ഥരാണ് സുപ്രിംകോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  a day ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  a day ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  a day ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  a day ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  a day ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  a day ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  a day ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  a day ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  a day ago