ലിംഗ സമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം; ആവശ്യവുമായി മന്ത്രി വി. ശിവൻകുട്ടി
തിരുവന്തപുരം
ലിംഗ സമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം സംബന്ധിച്ച് പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നു പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി വി.ശിവൻകുട്ടി.
ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ വളയൻചിറങ്ങര എൽ.പി സ്കൂളിൻെറ മാതൃക സ്വാഗതാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ആലപ്പുഴ പുന്നപ്ര ജെ.ബി സ്കൂൾ മന്ദിരത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രൈമറി ക്ലാസ് മുതൽ തന്നെ ലിംഗസമത്വം സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരണം. അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും. പുതിയ കരിക്കുലം കമ്മിറ്റി താമസിയാതെ രൂപീകരിക്കും.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടംഘട്ടമായി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ശ്രമം.
ഉപരിപഠനത്തിന് അർഹതയുള്ള, അപേക്ഷ നൽകിയിട്ടുള്ള മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിനുള്ള സംവിധാനം സർക്കാർ ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."