'എന്റെ വീടിന് തീ പിടിച്ചേ'...സ്വന്തം വീടിന് തീപിടിച്ചത് ഫേസ്ബുക്ക് ലൈവ് ആക്കി യു.എസ് പാസ്റ്റര്‍
വാഷിങ്ടണ്‍: വീടിന് പിടിച്ചാല്‍ എന്താവും നമ്മുടെ അവസ്ഥ. ആകെ വെപ്രാളപ്പെടില്ലേ. വീട് എന്ന നമ്മുടെ ഏറ്റം പ്രിയമായ ഒന്ന് കരിഞ്ഞു തീരുന്നത് നോക്കി നില്‍ക്കാനാവുമോ നമുക്ക്. ഇവിടെ ഇതാ ഒരു പാസ്റ്റര്‍. നോക്കി നില്‍ക്കുക മാത്രമല്ല സംഭവം ഫേസ്ബുക്ക് ലൈവും ആക്കിക്കളഞ്ഞു വിദ്വാന്‍.
പാസ്റ്ററുടെ പേര് സാമ്മി സ്മിത്. സൗത്ത് കരോലിനയിലെ ഗ്രെയ്സ് കത്തീഡ്രല്‍ മിനിസ്ട്രീസ് സ്ഥാപകനാണ് കക്ഷി. 'എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ. വീട് കത്തുന്നത് എന്നെപ്പോലെ നിങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്' എന്നാണ് സ്മിത് എഫ്ബി ലൈവില്‍ പറയുന്നത്. പശ്ചാത്തലത്തില്‍ വീടിന്റെ രണ്ടാം നില തീ വിഴുങ്ങുന്നതും അഗ്‌നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനവും കാണാം.
തീയണച്ച ശേഷം വൈദികന്‍ വീണ്ടും എബി ലൈവില്‍ വന്ന് രക്ഷാ ദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് നന്ദി പറഞ്ഞു. ആളപായം ഇല്ലാത്തതില്‍ ദൈവത്തിനുള്ള നന്ദിയും അറിയിച്ചു. 'നിങ്ങള്‍ക്കറിയാമോ ദൈവം എല്ലാം ചെയ്യും. ചിലപ്പോള്‍ നമുക്ക് അവന്റെ ചെയ്തികള്‍ മനസ്സിലാകില്ല' - സാമ്മി കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക് യൂണിറ്റുകളില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് സാമ്മി പറയുന്നത്. രണ്ടാം നിലയിലെ മുഴുവന്‍ സാധനങ്ങളും തീപിടിത്തത്തില്‍ കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."