വിദ്യാർഥികൾക്കെന്നതുപോലെ പശുക്കൾക്കും വേണം ഹോസ്റ്റൽ: കേന്ദ്രമന്ത്രി
\ഭോപ്പാൽ
വിദ്യാർഥികൾക്കെന്നതുപോലെ പശുക്കൾക്ക് വേണ്ടിയും ഹോസ്റ്റൽ നിർമിക്കണമെന്ന നിർദേശവുമായി കേന്ദ്രമന്ത്രി. പശുക്കളെ പരിപാലിക്കാൻ താൽപര്യമുള്ളവർക്ക് കേന്ദ്രസർക്കാർ പിന്തുണയും സഹായവും നൽകുമെന്നും കേന്ദ്ര മൃഗ, ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു.
ഭോപ്പാലിൽ നിന്ന് 150 കി.മി അകലെയുള്ള സാഗറിലെ ഡോ. ഹരിസിങ് ഗൗർ സെൻട്രൽ സർവകലാശാല സന്ദർശിക്കവെയാണ് മന്ത്രിയുടെ വിചിത്രമായ ആവശ്യം. സർവകലാശാലയിൽ പശുക്കളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും കാമധേനു സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമിക്കണം.
വിദ്യാർഥികളുടെ ഹോസ്റ്റൽ മാതൃകയിൽ പശുക്കളുടെ സംരക്ഷണത്തിനു വേണ്ടി വലിയ കേന്ദ്രം വേണമെന്നാണ് മന്ത്രി സർവകലാശാല അധികൃതർക്ക് നിർദേശം നൽകിയത്.
പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കണമെന്നും സർക്കാരും താൻ വ്യക്തിപരമായും ഇതിനു വേണ്ടി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."