HOME
DETAILS

പൂങ്ങോട് പ്രവാസി കൂട്ടായ്‌മ ചരിത്ര മാഗസിൻ പുറത്തിറക്കുന്നു

  
backup
November 14 2021 | 03:11 AM

poongod-pravasi-koottaayma-press-meet

ജിദ്ദ: പൂങ്ങോട് പ്രവാസി കൂട്ടായ്മ പുറത്തിറക്കുന്ന 'പൂങ്ങോട് ഒരു ദേശത്തിന്റെ ആത്മ കഥ' എന്ന ചരിത്ര മാഗസിൻ അടുത്ത ജനുവരിയിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് എന്ന ഗ്രാമത്തിന്റെ മുന്നൂറ് വർഷത്തെ ചരിത്രം വീണ്ടെടുക്കുന്ന കൃതിയാണ് മാഗസിൻ എന്നും അഞ്ച് വർഷങ്ങൾ നീണ്ട പഠന- ഗവേഷങ്ങളുടെ ഫലമാണ് ഈ ചരിത്ര മാഗസിൻ എന്നും ഭാരവാഹികൾ പറഞ്ഞു.

ജാതി - മത ഭേദമന്യേ സംഘടന പക്ഷപാതത്വമില്ലാതെ നാട്ടിലെ മുഴുവൻ ആളുകളെയും സഹകരിപ്പിച്ച് ജനകീയമായിക്കൊണ്ടാണ് മാഗസിൻ പുറത്തിറക്കുന്നത്. പൂങ്ങോടിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമായിരിക്കും ഈ ചരിത്ര ഗ്രന്ഥം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട വെട്ടിയ സ്വാതന്ത്ര്യ സമര രക്ത സാക്ഷികൾ, ജയിൽ വാസം നടത്തിയവർ, ഖിലാഫത്ത് സമരങ്ങൾ തുടങ്ങി പൂങ്ങോടുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ചരിത്രങ്ങൾ മുഴുവൻ പ്രസ്തുത മാഗസിന്റെ താളുകളിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്.

നൂറ്റാണ്ടുകൾക്കു മുമ്പ് വയലുകളും കാർഷിക സംസ്‌കാരവും രൂപപ്പെട്ടത് മുതൽ പുതിയ കാലത്തെ സ്പന്ദനങ്ങൾ വരെ മാഗസിൻ വരച്ചു കാണിക്കുന്നുണ്ട്. സാമൂതിരിയുടെ കാലം മുതൽ വിവിധ ഭരണങ്ങൾക്കു കീഴിൽ വന്ന മാറ്റങ്ങളെ ശാസ്ത്രീയമായി മാഗസിൻ അപഗ്രഥിക്കുന്നു. പൂങ്ങോടിനെക്കുറിച്ചുള്ള 1800 കളിലെ അപൂർവ ചരിത്ര ശേഖരമായ ബ്രിട്ടീഷ് രേഖകൾ ഈ മാഗസിനിലൂടെ വെളിച്ചം കാണും. പൂങ്ങോട് അടക്കമുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന ജൻമി തറവാടായ പാണ്ടിക്കാട് 'മരനാട്ടു' മന യുടെ ഇത് വരെ പ്രകാശിതമാകാത്ത ചരിത്രവും ഈ മാഗസിനിൽ ഉണ്ട്.

പൂങ്ങോടിന്റെ വിദ്യാഭ്യാസം, ഗതാഗതം, വ്യാപാരം, കൃഷി, രാഷ്ട്രീയം, വിനോദം, ആരോഗ്യം, മത രംഗം തുടങ്ങിയവയുടെ വിശദമായ ചരിത്രം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടുത്തെ ഭൂരിഭാഗം കുടുംബങ്ങളുടെയും ചരിത്രം പ്രത്യേകമായി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങളുടെ ഉത്ഭവവും വളർച്ചയും വിവിധ സമൂഹങ്ങളുടെ പുരോഗതിയിൽ അവ വഹിച്ച പങ്കും ഇതിൽ വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം ഇവിടെ നില നിന്നിരുന്ന വിവിധ കലാ രൂപങ്ങൾ, കായിക വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും പരിചയപ്പെടുത്തുന്നുണ്ട്. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പൂങ്ങോട്ടുകാരെമാഗസിൻ പരിചയപ്പെടുത്തുന്നുണ്ട്.

അര നൂറ്റാണ്ടിലെത്തുന്ന പൂങ്ങോടിന്റെ പ്രവാസ ചരിത്രം സമഗ്രമായി വിവരിക്കുന്ന മാഗസിൻ ആദ്യകാല പ്രവാസത്തിന്റെ പൊള്ളുന്ന ഓർമ്മകളും ഗൾഫ് കൂട്ടായ്മകളുടെ രസകരമായ അനുഭവങ്ങളും പങ്ക് വെക്കുന്നുണ്ട്.

കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും മാധ്യമ പ്രവർത്തകരും പങ്കാളികളായ മാഗസിൻ അപൂർവ്വങ്ങളായ നിരവധി ചിത്രങ്ങൾ കണ്ടെടുത്തു എന്ന പ്രത്യേകതയുമുണ്ട്.
2022 ജനുവരി ആദ്യത്തിൽ പ്രമുഖ സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ നേതാക്കളുടെ സാനിധ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ നാടിൻറെ ആഘോഷമാക്കി വിപുലമായ ചടങ്ങിൽ വെച്ച് മാഗസിൻ പ്രകാശനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഷറഫിയ്യയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പൂങ്ങോട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് വി.പി ഷിയാസ് (ഇമ്പാല), ജനറൽ സെക്രട്ടറി കെ. മുരളി, വൈസ് പ്രസിഡന്റ് സലാം സോഫിറ്റൽ, സെക്രട്ടറി എൻ.എ. നാസർ, രക്ഷാധികാരി പി. എം. എ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago