മുല്ലപ്പെരിയാർ മരംമുറി: ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ആവർത്തിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
കൊച്ചി: മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി സംബന്ധിച്ച വിവാദ ഉത്തരവിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കൂടുതൽ പറയുന്നില്ലെന്നും അറിഞ്ഞില്ല എന്നതാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
എൻ.സി.പി നേതൃയോഗത്തിന് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരോട് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടേയോ തന്റെയോ ഓഫിസ് അറിഞ്ഞില്ലെന്ന് തന്നെയായിരുന്നു സംഭവം പുറത്തുവന്നപ്പോഴും എ.കെ. ശശീന്ദ്രന്റെ പ്രതികരണം. എന്നാൽ, കേരള തമിഴ്നാട് ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത ശേഷമാണ് ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നിന് കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു.
കൂടാതെ, മരംമുറി അനുമതിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മാത്രമല്ല മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."