മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച കേസ്: പ്രതി അബ്ദുല്‍ റഹ്മാന് ജാമ്യം
കൊച്ചി: മൂന്ന് മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര് മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച, കേസിലെ പ്രതി അബ്ദുല്‍ റഹ്മാന് ജാമ്യം.
മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുല്‍ റഹ്മാനായിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാര്‍ ഓടിച്ച അബ്ദുല്‍ റഹ്മാന് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയില്‍ അമിതമായ തോതില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളായിരുന്നു. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് മദ്യലഹരിയില്‍ സുഹൃത്തുക്കല്‍ നടത്തിയമല്‍സരയോട്ടം എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഒരു ഒഡി കാര്‍ തങ്ങളെ ചേസ് ചെയ്തെന്നും ഇതിന്റെ മാനസിക സമ്മര്‍ദ്ദത്തിലാണ് അപകടം ഉണ്ടായതെന്നും അപകടത്തിനിയാക്കിയ കാറിന്റെ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന് പൊലീസിന് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."