' നിങ്ങളുടെ സര്‍ക്കാറുകളോട് തന്നെ ചോദിക്ക്' ; ഇന്ധന വില വര്‍ധനയിലെ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ധന നികുതി കുറക്കാത്തത് സംബന്ധിച്ച് ജനങ്ങള്‍ വോട്ട് ചെയ്ത സംസ്ഥാന സര്‍ക്കാറുകളോട് തന്നെ ചോദിക്കൂ എന്ന് നിര്‍മല സീതാരാമന് പ്രതികരിച്ചു.
തിങ്കളാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അവരുടെ പ്രതികരണം.
അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറക്കാത്തതെന്ന് നിര്‍മല സീതാരാമന് ചോദിച്ചു. സംസ്ഥാനങ്ങളോട് വാറ്റ് കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില കുറക്കാത്തത് സംബന്ധിച്ച് ജനങ്ങള്‍ വോട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളോട് ചോദിക്കണമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ, കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എക്സൈസ് തീരുവ കുറച്ചതോടെ വാറ്റ് നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."