മികച്ച സാമൂഹ്യ സംഘടനകളുടെ പുരസ്കാരം കെ.എം.സി.സിക്കും
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: : മികച്ച സാമൂഹ്യ സംഘടനകൾക്ക് നൽകുന്ന പുരസ്‌കാരത്തിന് അർഹമായി ഖത്തർ കെ എം സി സി ഉൾപ്പടെയുള്ള സംഘടനകൾ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മനുഷ്യാവകാശ വകുപ്പ് നൽകുന്ന പുരസ്കാരത്തിനാണ് ഖത്തർ കെ.എം.സി.സി, ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ ,ഇന്ത്യൻ എംബസിയുടെ അപെക്സ് ഘടകങ്ങളായ ഐസിസി,ഐസിബിഎഫ് എന്നീ സംഘടനകൾ അർഹമായത്.
ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെയും അന്താരാഷ്‌ട്ര സഹിഷ്ണുതാ ദിനാചരണത്തിന്റെയും ഭാഗമായി അറബ്, അറബ് ഇതര സമൂഹങ്ങളിലെയും പ്രമുഖരെ ആദരിക്കുന്ന ചടങ്ങിൽ കേണൽ സാലിം സാദ് അൽ ദോസരി (അസി. ഡയറക്ടർ, ഹ്യുമൻ റൈറ്റ്സ്) സംഘടനാ പ്രതിനിധികൾക്ക് ആദരം കൈമാറി. മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യാമി, ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷൻ ഓഫീസർ ഫൈസൽ ഹുദവി,ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഇന്ത്യൻ ബെനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ്മാൻ ഉൾപെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."