വഖ്ഫ് ബോർഡ്: പ്രചാരണം ദുരുദ്ദേശ്യപരമെന്ന് റശീദലി തങ്ങൾ
മലപ്പുറം
തന്റെ നേതൃത്വത്തിലുള്ള യോഗമാണ് വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് വഖ്ഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള നീക്കത്തിനെതിരേ മലപ്പുറത്ത് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് ബോർഡിന്റെ ഗ്രാൻഡുകൾ തടഞ്ഞുവയ്ക്കുകയും മൂന്ന് ട്രൈബ്യൂണലുകൾ ഒന്നാക്കിച്ചുരുക്കുകയും ബോർഡിൽനിന്ന് സർക്കാർ കടം വാങ്ങിയ 54 ലക്ഷം രൂപ നിരന്തരം ആവശ്യപ്പെട്ടിട്ടും തിരികെ നൽകാതിരിക്കുകയും ചെയ്ത് ബോർഡിനെ പ്രതിസന്ധിയിലാക്കുന്നവർ കാര്യക്ഷമതയുടെ പേര് പറയുന്നത് വിരോധാഭാസമാണ്.
ബോർഡിന്റെ ആസ്ഥിയിൽനിന്ന് ശമ്പളം നൽകുകയും നിയമനം പി.എസ്.സി നടത്തുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. വഖ്ഫ് ബോർഡിന്റെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ സമരത്തിനും നിയമ നടപടിക്കും താൻ നേതൃത്വം നൽകുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."