HOME
DETAILS

വഖ്ഫ് നിയമനം ; ഐ.എൻ.എല്ലിന്റെ സർക്കാർ അനുകൂല നിലപാടിനെതിരേ വ്യാപക പ്രതിഷേധം ; വിഷയം വർഗീയവത്കരിക്കുന്നു വെന്ന പ്രസ്താവനയുമായി മന്ത്രി അഹ് മദ് ദേവർകോവിൽ

  
backup
November 17 2021 | 02:11 AM

753545252-23


സ്വന്തം ലേഖകൻ
കോഴിക്കോട്
വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സംഭവത്തിൽ ഐ.എൻ.എല്ലിന്റെ സർക്കാർ അനുകൂല നിലപാടിൽ വ്യാപക പ്രതിഷേധം. ഇന്നലെ മന്ത്രി അഹ് മദ് ദേവർകോവിലടക്കം വിഷയത്തിൽ സർക്കാർ അനുകൂല നിലപാടെടുത്തതോടെയാണ് മുസ് ലിം സംഘടനകൾക്കിടയിൽനിന്ന് പ്രതിഷേധം ശക്തമായത്.
വഖ്ഫ് വിഷയം മുസ് ലിം ലീഗ് വർഗീയവത്കരിക്കുകയാണെന്നാണ് ഇന്നലെ പാർട്ടി ദേശീയ നേതാവ് കൂടിയായ മന്ത്രി അഹ് മദ് ദേവർകോവിൽ പ്രതികരിച്ചത്. ലീഗിന്റെ കച്ചവട-സങ്കുചിത താൽപര്യങ്ങളാണ് പ്രചാരണത്തിന് പിന്നിൽ. വഖ്ഫ് നിയമനം പി.എസ്.എസിക്ക് വിട്ടാൽ അവിശ്വാസികൾ വഖ്ഫ് ബോർഡ് ഉദ്യോഗം കൈയടക്കുമെന്ന ചിലരുടെ വാദം ബാലിശമാണ്. ചിലർ പ്രചരിപ്പിക്കുംവിധം ദേവസ്വം ബോർഡ് പോലെയല്ല വഖ്ഫ് ബോർഡ്. ദേവസ്വം ബോർഡിന്റെയും വഖ്ഫ് ബോർഡിന്റെയും ഭരണനിർവഹണ രീതികൾ വ്യത്യസ്തമാണ്. ആ രീതി കൊണ്ടുവന്നാൽ പള്ളികൾ പിണറായി സർക്കാർ പിടിച്ചെടുക്കുന്നുവെന്ന വാദവുമായി ഇപ്പോൾ പ്രതിഷേധിക്കുന്നവർ തന്നെ രംഗത്തുവരും തുടങ്ങി വിഷയത്തിൽ പ്രതികരിച്ച സമുദായ സംഘടനകൾക്കെതിരേയും മുസ് ലിം ലീഗിനെതിരേയും രൂക്ഷമായ വിമർശനമാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്.


സർക്കാർ നടപടിയെ മുസ്‌ലിം ലീഗ് വർഗീയവത്കരിക്കുകയാണെന്നും രാഷ്ട്രീയമാണ് ലീഗിന്റെ ലക്ഷ്യമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവന. സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ മുസ്‌ലിം ലീഗ് ശ്രമിക്കുകയാണെന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പ്രതികരിച്ചത്. അതേസമയം, ഇടതു മുന്നണിയിൽ മുസ് ലിം സമുദായത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ തന്നെ സമുദായത്തിനെതിരേയുള്ള സർക്കാർ നിലപാടുകളിൽ ഐ.എൻ.എൽ നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്കെതിരേ പാർട്ടിയിലെ ഒരു വിഭാഗവും അമർഷവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ് അനുപാത വിഷയത്തിലടക്കം ഐ.എൻ.എൽ നിലപാടിനെതിരേ പാർട്ടിയിൽനിന്നു തന്നെ വിമർശനമുയർന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago