HOME
DETAILS
MAL
സാക്കിർ നായിക്കിന്റെ സംഘടനയുടെ വിലക്ക് നീട്ടി
backup
November 17 2021 | 02:11 AM
ന്യൂഡൽഹി
മതപ്രചാരകൻ സാക്കിർ നായിക്കിന്റെ ഇസ് ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) വിലക്ക് അഞ്ചുവർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ്.
2015 നവംബർ 17 നാണ് കേന്ദ്ര സർക്കാർ ആദ്യമായി ഐ.ആർ.എഫിന് വിലക്ക് ഏർപ്പെടുത്തുന്നത്. തുടർന്ന് മലേഷ്യയിൽ കഴിയുകയാണ് സാക്കിർ അബ്ദുൽ കരീം നായിക് എന്ന സാക്കിർ നായിക്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 1967 പ്രകാരമാണ് വിലക്ക്. ഈ സംഘടന രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും സാമുദായിക സൗഹാർദം തകർക്കുമെന്നും മതേതര കാഴ്ചപ്പാടിനു എതിരാണെന്നും സാക്കിർ നായിക്കിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."