കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം; പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച്. ഭീകരവാദത്തെയും ഭീകരരേയും പിന്തുണക്കുന്നാണ് പാകിസ്താന്റെ നിലപാടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണം. കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലെ ഓപ്പണ്‍ ഡിബേറ്റില്‍ പാക് പ്രതിനിധിയുടെ കശ്മീര്‍ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യയുടെ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ടല്‍ ശക്തമായ പ്രതികരിച്ചത്.
എല്ലാരാജ്യങ്ങളുമായും ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. പാകിസ്താനുമായും സമാധാനം ആഗ്രക്കുന്നു. യു.എന്‍ നല്‍കിയതടക്കമുള്ള ആനുകൂല്യങ്ങള്‍ പാകിസ്താന്‍ ദുരുപയോഗം ചെയ്യുകയാണ്. കശ്മീരില്‍ സാധാരണക്കാര്‍ക്കു പോലും സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഡോ. കാജല്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ശ്രീനഗറില്‍ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് വ്യവസായികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഭീകരരെ സഹായിച്ചവരാണെന്നാണ് ജമ്മു കശ്മീര്‍ പൊലിസ് പറയുന്നത്.
അതേസമയം, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട വ്യവസായികളുടെ കുടുംബം പൊലിസ് നടപടിക്ക് എതിരെ രംഗത്തെത്തിയിട്ടുമുണ്ട്.
അതിനിടെ, കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ജമ്മു കശ്മീരിലേക്കും , ഇന്ത്യ പാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവില്‍ യാത്ര ചെയ്യരുത് എന്നാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച ആണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."