'ഗാന്ധി നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു'; വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്ക് നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നുവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്.
ആരെങ്കിലും കവിളത്തടിച്ചടിച്ചാല്‍ മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ച ഗാന്ധിയാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും നിങ്ങള്‍ നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ കങ്കണ പറയുന്നു.
ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അതോടൊപ്പം ഗാന്ധിയും നെഹ്റുവും ജിന്നയും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി സുഭാഷ് ചന്ദ്രബോസിനെ കുടുക്കാന്‍ ഉടമ്പടിയിലെത്തിയെന്നും കങ്കണ പറയുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ ബ്രിട്ടണ് കൈമാറും എന്നായിരുന്നു അവര്‍ ഉണ്ടാക്കിയ ഉടമ്പടിയെന്നും കങ്കണ പറയുന്നു.
മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ നേതൃത്വത്തില്‍ നേതാജിയെ കുടുക്കാന്‍ ബ്രിട്ടിഷുകാരുമായി കരാറുണ്ടാക്കിയെന്നു വാദിക്കുന്ന പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കങ്കണയുടെ വിമര്‍ശനം.
രാജ്യത്തിനു വേണ്ടി പോരാടിയ ധീരയോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകള്‍ അധികാരം ലക്ഷ്യമിട്ട് തങ്ങളുടെ 'യജമാനന്‍മാര്‍ക്ക്' പിടിച്ചു കൊടുക്കുകയാണ് യഥാര്‍ഥത്തില്‍ നടന്നതെന്നായിരുന്നു കങ്കണയുടെ ആരോപണം.
2014 ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു കങ്കണയുെ
ട മുന്‍പത്തെ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഗാന്ധിജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."