എല്‍.ജെ.ഡി പിളരില്ല: ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ശ്രേയംസ് കുമാര്‍
തിരുവനന്തപുരം: ഷെയ്ഖ് പി ഹാരിസിന്റെ ആരോപണങ്ങള്‍ തള്ളി എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍. സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ആരോപണം ഉന്നയിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണ്. എല്‍.ജെ.ഡിക്ക് നാല് സീറ്റ് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നില്ല. താന്‍ പുറത്തുപോകണോ എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സിലും കമ്മറ്റിയുമാണ്. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതില്‍ ഒന്‍പതു പേര് മാത്രമാണ് ഇന്നത്തെ ആരോപണത്തിലുള്ളതെന്നും ശ്രേയംസ് കുമാര്‍ പറഞ്ഞു.
ശ്രേയംസ് കുമാര്‍ എല്‍ജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി എല്‍ജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. 20 നുള്ളില്‍ ശ്രേയംസ് കുമാര്‍ രാജിവെക്കണമെന്നും. ഇല്ലെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാമെന്നും യോഗം തീരുമാനിച്ചിരുന്നു. 26,27,29 തീയതികളില്‍ മേഖലാ യോഗം വിളിക്കുമെന്നും. യഥാര്‍ത്ഥ എല്‍.ജെ.ഡി തങ്ങളാണെന് അവകാശപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് ഇന്ന് തന്നെ കത്ത് നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പ്രതികരിക്കുകയായിരുന്നു ശ്രേയംസ് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."