ഗള്‍ഫില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത് കടുത്ത ചൂട്
റിയാദ് : കാലാവസ്ഥാ വ്യതിയാനം മൂലം അതി കഠിനമായ ചൂട് ഗള്‍ഫ് രാജ്യങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. സാധാരണ കാലത്തെ ചൂടില്‍ നിന്നും അതി കഠിനമായ ചൂടിലേക്കാണ് വരും വര്‍ഷങ്ങള്‍ എത്തുകയെന്ന മുന്നറിയിപ്പുമായാണ് കടുത്ത ചൂട് ഗള്‍ഫ് രാഷ്ട്രങ്ങളെ അസഹനീയമാക്കുന്നത്. സഊദി അറേബ്യ, ഇറാന്, ഇറാഖ്, കുവൈത്, എന്നീ രാജ്യങ്ങളിലാണ് മനുഷ്യര്‍ക്ക് താങ്ങാവുന്നതിലപ്പുറം ചൂട് ക്രമാതീതമായി ഉയര്‍ന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
അസഹനീയമായ ചൂട് താങ്ങാന്‍ കഴിയാതെ ഇതിനകം തന്നെ നിരവധി പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല , കടുത്ത ചൂട് മൂലം നിര്‍ജ്ജലീകരണവും മറ്റു രോഗങ്ങള്‍ മൂലവും പലരും ആശുപത്രിയെ ആശ്രയിച്ചിട്ടുമുണ്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ കഴിയാതെ ചൂട് കുറഞ്ഞ സ്ഥലങ്ങളിലേക്ക് പലരും മാറി താമസിക്കാനും തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക വിളകളുടെ നശീകരണം മൂലം വിവിധ രാജ്യങ്ങളിലെ ആഭ്യന്തര ഉല്‍പ്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 20 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ചിലയിടങ്ങളില്‍ ചൂടിന് ചെറിയൊരു മാറ്റമുണ്ടെകിലും ഇനിയും ചൂട് ക്രമാതീതമായി ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് ഇറാഖ്, കുവൈതത് , സഊദി അറേബ്യ എന്നിവിടങ്ങളിലാണ്.
കഴിഞ്ഞ ജൂലായില്‍ കുവൈത്തിലെ മിറിബാഹില് രേഖപ്പെടുത്തിയത് 54 രേഖപ്പെടുത്തിയത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അതായത്, വെള്ളം തിളക്കുന്നതിന്റെതിലധികം ചൂട്. ഇതിനോടടുത്തു തന്നെയാണ് ഇറാഖിലും രേഖപ്പെടുത്തിയ ചൂടിന്റെ അവസ്ഥയും. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്നും, അടുത്ത മാസം പകുതി വരെയെങ്കിലും കടുത്ത ചൂട് മേഖലയെ ദുരിതത്തിലാക്കുമെന്നും മുന്നറിയിപ്പ് നല്കുനന്നുണ്ട്. സഊദി അറേബ്യയടക്കം മറ്റു ജി സി സി രാജ്യങ്ങളിലും കടുത്ത ചൂട് അനുഭപ്പെടുന്നുണ്ട്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കടുത്ത ചൂട് കാരണം ഉച്ച സമയങ്ങളില്‍ പുറത്തെ ജോലികള്‍ക്കും മറ്റും ഭരണ കൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യാഹ്ന വിശ്രമം അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ ഇത് നിരീക്ഷിക്കാനായി പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."