ഗുജറാത്ത് വംശഹത്യ പൊലിസ് തീരുമാനിച്ചാൽ തടയാനാകുമായിരുന്നു: സാക്കിയാ ജഫ്രി
ന്യൂഡൽഹി
വർഗീയകലാപങ്ങൾ തടയുന്നതിന് പൊലിസ് മാന്വലിൽ പറയുന്ന മാർഗരേഖ മാത്രം പാലിച്ചിരുന്നുവെങ്കിൽ ഗുജറാത്ത് വംശഹത്യ തടയാനാകുമായിരുന്നുവെന്ന് സാക്കിയ ജഫ്രി സുപ്രിംകോടതിയിൽ. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. ഗുജറാത്തിൽ മാത്രമല്ല, ത്രിപുര, ഡൽഹി കലാപങ്ങളിലുമെല്ലാം പൊലിസ് മാർഗരേഖ പ്രാവർത്തികമാക്കാതെ കടലാസിൽ മാത്രം കിടക്കുകയായിരുന്നുവെന്ന് സാക്കിയ ജഫ്രിയുടെ അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിൽ നരേന്ദ്രമോദിയടക്കമുള്ള ഉന്നതർക്ക് ശുദ്ധിപത്രം നൽകിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെതിരായ കേസിൽ വാദം നടത്തുകയായിരുന്നു കപിൽ സിബൽ. മുസ് ലിംകൾക്കെതിരായ കേസുകൾ ശരിയായി രേഖപ്പെടുത്താനോ ഹിന്ദുത്വ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യാനോ പൊലിസ് തയാറായില്ല. ഇതെല്ലാം ഗുജറാത്തിലെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥനായിരുന്ന ആർ.ബി ശ്രീകുമാറിന്റെ മൊഴിയിലുണ്ടെന്നും സിബൽ പറഞ്ഞു. കേസിൽ വാദം ഈ മാസം 23ന് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."