മോഡലുകളുടെ അപകടമരണം: പൊലിസ് ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍
തിരുവനന്തപുരം: മോഡലുകളുടെ അപകടമരണത്തില്‍ പൊലിസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികള്‍ കോടതിയില്‍. ചോദ്യംചെയ്യലിനിടെ പൊലിസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി എഴുതി നല്കാന് കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്കി.
നരഹത്യക്കുറ്റം ചുമത്തിയത് പൊലിസ് തിരക്കഥയാണ്. കാര്‍ ഓടിച്ചയാളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. സൈജുവിനെ ഇനിയും പിടികൂടാനായില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.
ഇന്നലെയാണ് ഹോട്ടലുടമയെയും അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അവശ്യത്തിലാണ് പൊലീസ് പ്രതികളുടെ മേല്‍ ചില സംശയങ്ങള്‍ ഉണ്ടെന്നാണ് പൊലിസിന്റെ വാദം. പൊലിസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."