ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്
പാലക്കാട്:ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലിസില്‍ അറിയിക്കണം എന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു.
വെളുത്ത നിറത്തിലുള്ള പഴയമോഡല്‍ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497990095, 9497987146 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.
കേസ് അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 34 പേര്‍ അടങ്ങുന്ന സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉണ്ടാകും.
കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. എട്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് എസ്പി ഓഫിസില്‍ ഇന്നലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."