HOME
DETAILS

'കര്‍ഷകരുടെ വിജയം; കേന്ദ്രത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി'- പ്രമുഖര്‍ പ്രതികരിക്കുന്നു

  
backup
November 19 2021 | 06:11 AM

national-decision-to-repeal-three-farm-laws-welcomed-by-all111

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിനേറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് രാജ്യം. പാര്‍ട്ടി വ്യാത്യാസമില്ലാതെ എല്ലാ നേതാക്കളും തീരുമാനത്തെ സ്വാഗതം ചെയ്തു. പ്രതിസന്ധികള്‍ അവഗണിച്ച് വിട്ടുവീഴ്ചയില്ലാതെ കര്‍ഷകര്‍ നടത്തിയ സമരത്തേയും എല്ലാവരും പ്രശംസിച്ചു.

'ഉറച്ച നിലപാടുമായി പോരാടിയ ഓരോ കര്‍ഷകനും എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍. ബി.ജെ.പി നിങ്ങള്‍ക്കു നേരെ നടത്തിയ ക്രൂരതകളൊന്നും നിങ്ങളെ പിന്തിരിച്ചില്ല. ഇത് നിങ്ങളുടെ വിജയമാണ്. ഈ പോരാട്ടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ഓരോരുത്തരേയും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'- മമത ട്വിറ്ററില്‍ കുറിച്ചു.

'കറുത്ത നിയമങ്ങള്‍ റദ്ദാക്കുന്നത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പ്. കിസാന്‍ മോര്‍ച്ചയുടെ സത്യാഗ്രഹത്തിന് ചരിത്ര വിജയം. നിങ്ങളുടെ ത്യാഗം ലാഭവിഹിതം നല്‍കി... ഒരു റോഡ് മാപ്പിലൂടെ പഞ്ചാബിലെ കൃഷിയുടെ പുനരുജ്ജീവനത്തിനായിരിക്കണം പിബി ഗവണ്‍മെന്റിന്റെ മുന്‍ഗണന. അഭിനന്ദനങ്ങള്‍' നവജ്യോത് സിന്ധു ട്വീറ്റ് ചെയ്തു.


ഈ പ്രകാശ ദിനത്തില്‍ എത്ര വലിയ വാര്‍ത്തയാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് നിയമങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. 700ലധികം കര്‍ഷകര്‍ രക്തസാക്ഷികളായി. അവരുടെ രക്തസാക്ഷിത്വം അനശ്വരമായിരിക്കും. കൃഷിയെയും കര്‍ഷകരെയും രക്ഷിക്കാന്‍ ഈ രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയതെങ്ങനെയെന്ന് വരും തലമുറകള്‍ ഓര്‍ക്കും. എന്റെ രാജ്യത്തെ കര്‍ഷകരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു'-എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ട്വീറ്റ്.

ടഅഭിമാനം തകര്‍ന്നു, എന്റെ രാജ്യത്തിലെ കര്‍ഷകര്‍ വിജയിച്ചു' - കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു.

നീണ്ട ഒരു വര്‍ഷത്തിന് ശേഷം ഇതാ വിജയിച്ചിരിക്കുന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോദി പറയുന്നു. ഐക്യവും നീതിയും അതിന്റെ വിജയത്തിലേക്കുള്ള പാതയിലാണ്- കിസാന്‍ ഏക്താ മോര്‍ച്ച

സമരത്തിനു മുന്നില്‍ ധാര്‍ഷ്ട്യം തലകുനിച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നുായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തത്. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago