HOME
DETAILS

'ഹലാല്‍' പ്രചാരണം തിരിച്ചടിച്ചു; കെ സുരേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍

  
backup
November 21 2021 | 09:11 AM

kerala-sandeep-varrier-rejects-surendran-in-halal-hotel-controversy-2021

കോഴിക്കോട്: 'ഹലാല്‍' ഹോട്ടലുകള്‍ക്കെതിരായ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം ബിജെപി അനുകൂലികളായ കച്ചവടക്കാര്‍ക്ക് തന്നെ തിരിച്ചടിയായതോടെ കെ സുരേന്ദ്രനെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പാര്‍്ടടി അധ്യക്ഷന്റെ തന്നെ നിലപാടുകളെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിപരമായ നിരീക്ഷണം എന്ന പേരിലാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് സന്ദീപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും.അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ എന്നും സന്ദീപ് ചോദിക്കുന്നു.

തീവ്രവാദ ശക്തികള്‍ ഹോട്ടലുകളില്‍ ഹലാല്‍ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാല്‍ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നു. കേരളത്തില്‍ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നത്. അവിടെ മൊയ്‌ലാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നോ ഹലാല്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ഹോട്ടലുകളുടെ ലിസ്റ്റും സംഘികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കോഴിക്കോട് നഗരത്തിലെ പാരഗണ്‍ ഹോട്ടലിന്റെ പേര് ഉള്‍പ്പടെയുള്ള ലിസ്റ്റാണ് സംഘികള്‍ പ്രചരിപ്പിച്ചത്. നോ ഹലാല്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റില്‍ പാരഗണ്‍ ഹോട്ടലിന്റെ പേരുണ്ടായിട്ടും പാരഗണ്‍ മാനേജ്‌മെന്റ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെ പാരഗണ്‍ ഹോട്ടലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് സംഘപരിവാര്‍ പ്രചരണങ്ങളെ തള്ളി പാരഗണ്‍ മാനേജ്‌മെന്റും രംഗത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago