ഗാര്‍ഹിക പീഡനത്തിന് പരാതി നല്കി, പിന്നാലെ യുവതി തൂങ്ങിമരിച്ച നിലയില്‍; പൊലിസിനെതിരെ കുറിപ്പ്
കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ മൊഫിയ പര്‍വീനാണ് മരിച്ചത്. ഗാര്‍ഹിക പീഡനത്തിന് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി വീട്ടിലെത്തിയ ശേഷമാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരാതി നല്കി വീട്ടിലെത്തിയ ശേഷം മൊഫിയ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനെ എതിരായ പരാതിയില്‍ ആലുവ പൊലിസ് ഇന്നലെ യുവതിയെ ഒത്തുതീര്‍പ്പിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഭര്‍ത്താവിനെ അടിച്ചതായും പൊലിസ് പറയുന്നു.
പൊലിസിനെതിരെയും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ട്.ഗാര്‍ഹിക പീഡന പരാതിയില്‍ പൊലിസ് എഫ്ഐആര്‍ റജിസ്റ്റര്‍ െചയ്തിരുന്നില്ല.തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പൊലിസിനെതിരായ പരാമര്‍ശം. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
തൊടുപുഴയില്‍ സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് മൊഫിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."