കെട്ടുങ്ങല്‍-ഒട്ടുംപുറം പാലം അപ്രോച്ച് റോഡ്; പരപ്പനങ്ങാടിയില്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാകും
പരപ്പനങ്ങാടി: കെട്ടുങ്ങല്‍-ഒട്ടുംപുറം പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. നിര്‍ദിഷ്ട തീരദേശ ഹൈവേയിലെ ഏറ്റവുംവലിയ പാലമാണിത്. കെട്ടുങ്ങല്‍ അഴിമുഖത്ത് 23 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന് 210 മീറ്ററാണ് നീളം. പതിനൊന്നര മീറ്റര്‍ വീതിയില്‍ ഇരട്ടപ്പാതയാണ്.
ഒന്നര മീറ്റര്‍ വീതിയില്‍ ഇരു ഭാഗങ്ങളിലും നടപ്പാതകളുമുണ്ട്. ഏഴു സ്പാനുകളും എട്ടു തൂണുകുമാണുള്ളത്. നാവിക ജലഗതാഗത റൂട്ടായതിനാല്‍ മധ്യഭാഗത്തെ ഉയരം ഏഴര മീറ്ററാണ്. 2013 ഒക്ടോബര്‍ പതിമൂന്നിന്നു പ്രവൃത്തിയാരംഭിച്ച പാലം പതിനാറു മാസംകൊണ്ടു പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍, കടല്‍ക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും കാരണം നീളുകയായിരുന്നു. അലയ്ന്‍മെന്റില്‍ മാറ്റംവരുത്തിയതും പദ്ധതി വൈകിപ്പിച്ചു. പാലം യാഥാര്‍ഥ്യമായിട്ട് ഒരു വര്‍ഷത്തോളമായി.
പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലായ 600 മീറ്റര്‍ സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടിവന്നു .ഇതില്‍ പരപ്പനങ്ങാടിയില്‍ 210 മീറ്റര്‍ ഏറ്റെടുത്തു. താനൂരില്‍ 400 മീറ്റര്‍ സ്ഥലമേറ്റെടുക്കാനുള്ളതില്‍ 210 മീറ്റര്‍ സ്ഥലം വിട്ടുകിട്ടിയിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പുകള്‍ വന്നതിനാല്‍ മറ്റു നടപടികള്‍ തടസപ്പെട്ടു. ഇപ്പോള്‍ വിട്ടുകിട്ടിയ സ്ഥലത്തെ പ്രവൃത്തി പുരോഗമിക്കുകയാണ്. പരപ്പനങ്ങാടിയിലെ അപ്രോച്ച് റോഡ് പ്രവൃത്തി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും.
എന്നാല്‍, താനൂരില്‍ ശേഷിച്ച ഭൂമി വിട്ടുകിട്ടാന്‍ താനൂരിലെ അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."