HOME
DETAILS
MAL
പുകയൂര്‍ ഗവ. എല്‍.പി ഇനി 'ജനറല്‍ സ്കൂള്‍'
backup
August 28 2016 | 22:08 PM
തേഞ്ഞിപ്പലം: പുകയൂര്‍ ഗവ. എല്‍.പി സ്കൂളിന്റെ പ്രവര്‍ത്തനം മുസ്ലിം കലണ്ടറില്‍നിന്നു ജനറല്‍ സ്കൂള്‍ കലണ്ടറിലേക്കു മാറ്റാന്‍ പി.ടി.എ ജനറല്‍ബോഡി തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
50 വര്‍ഷത്തെ പാരമ്പര്യവും ഒരേക്കറിലധികം സ്കൂള്‍ കോമ്പൗണ്ടും ഭൗതിക സൗകര്യങ്ങളുമുള്ള സ്കൂളിനെ യു.പി സ്കൂളാക്കി ഉയര്‍ത്തണമെന്നു പി.ടി.എ ജനറല്‍ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികളായി പി. ചന്ദ്രന് (പ്രസി), കെ.പി ഷമീര്‍, എ.പി മൊയ്തീന്‍കുട്ടി, കെ. കുഞ്ഞിമുഹമ്മദ്, സുനില്‍കുമാര്‍, അയ്യൂബ്, സുബ്രഹ്മണ്യന്, മുഹമ്മദ് കോയ, സാബിറ, റാബിയ, ഹാജറ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."