HOME
DETAILS

വികസന പദ്ധതികൾ പ്രകൃതിസൗഹൃദമാക്കിക്കൂടേ?

  
backup
November 26 2021 | 19:11 PM

5423-04516230210

പ്രൊഫ. കെ. അരവിന്ദാക്ഷൻ

കേരളം സമീപകാലത്ത്, കൃത്യമായി പറഞ്ഞാൽ 2018ലും 2019ലും തുടർച്ചയായി അഭിമുഖീകരിക്കേണ്ടിവന്ന വെള്ളപ്പൊക്കവും മഴക്കെടുതികളും മണ്ണിടിച്ചിലും ഒരു വർഷത്തെ കൊവിഡ് മഹാമാരി അടിച്ചേൽപ്പിച്ച ദുരന്തത്തിന്റെ ഇടവേളക്കുശേഷം ഒരിക്കൽ കൂടി, തുല്യമായ തീക്ഷണതയോടെയല്ലെങ്കിലും 2021 ഒക്ടോബർ മാസത്തിലും ആവർത്തിക്കപ്പെട്ടു. മഴക്കെടുതികളും വെള്ളപ്പൊക്കവും വരുത്തിവച്ച ഭൗതിക സമ്പത്തിന്റെ നാശത്തിന്റെയും ജീവഹാനിയുടെയും പാഠങ്ങൾ രണ്ടുവർഷങ്ങൾക്കു ശേഷവും നമ്മുടെ ഭരണാധികാരികൾ തിരിച്ചറിയാതെ പോയതിന് എന്തു നീതീകരണമാണുള്ളതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.


വികസനഭ്രാന്തിന്റെ പിടിയിലകപ്പെട്ടൊരു ഭരണകൂടം എത്രതന്നെ ആർജവത്തോടെ പുരോഗമനത്തിന്റെ മുഖംമൂടി ധരിച്ചാലും മനുഷ്യജീവനേക്കാളേറെ പ്രാധാന്യം നൽകുന്നത് ഭൗതിക നേട്ടങ്ങൾക്കാണെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം തിരിച്ചറിയാൻ കഴിയുന്നതേയുള്ളൂ. കേരള ജനതയുടെ അംഗീകാരത്തോടെ രണ്ടാംവട്ടവും സംസ്ഥാന ഭരണത്തിലെത്തിയ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ കാര്യത്തിലും ഇത്തരമൊരു വിശേഷണം ബാധകമാവുന്നതേയുള്ളൂ എന്ന് ദുഃഖത്തോടെയാണെങ്കിലും രേഖപ്പെടുത്താതിരിക്കാൻ നിർവാഹമില്ല. ഇത്രയും പരാമർശങ്ങൾ ആമുഖമായി നടത്തുന്നത് ഹിന്ദു ദിനപത്രത്തിൽ വായിക്കാനിടയായ ഒരു അഭിമുഖത്തിൻ്റെ പശ്ചാത്തലത്തിലാണ്. ഈ ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ജൈവശാസ്ത്രജ്ഞനും പ്രൊഫസറുമായ സി.പി രാജേന്ദ്രനുമായി ജി. കൃഷ്ണകുമാറാണ് അഭിമുഖം നടത്തിയിരിക്കുന്നത്. 2018 ലെയും 2019 ലെയും അനുഭവങ്ങളിൽനിന്ന് നമ്മുടെ സംസ്ഥാനവും ഭരണകൂടവും വേണ്ട പാഠങ്ങൾ ഉൾക്കൊള്ളുന്നതിൽ വിജയിച്ചിട്ടില്ലെന്നും പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഇതിനകം തന്നെ വിദഗ്ധന്മാരിൽനിന്ന് ലഭ്യമായിരിക്കുന്ന ശുപാർശകൾ ഗൗരവമായി പരിഗണിക്കുകയോ, തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ശുപാർശകൾ നൽകിയിരിക്കുന്നത് ആഗോളതലത്തിൽ തന്നെ അംഗീകാരം നേടിയിട്ടുള്ള ഡോ. മാധവ് ഗാഡ്ഗിലാണെന്നത് സംസ്ഥാനത്തെ ഏത് കൊച്ചു കുട്ടിക്കും അറിവുള്ളതുമാണ്. പ്രൊഫ. രാജേന്ദ്രൻ ഡോ. ഗാഡ്ഗിലിന്റെ പേര് പറഞ്ഞിട്ടില്ലെന്നു മാത്രമേ കരുതേണ്ടതുള്ളൂ.


പശ്ചിമഘട്ട മേഖലയിൽ പെടുന്ന കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങൾ പ്രകൃതിക്ഷോഭത്തിൽനിന്ന് രക്ഷപ്പെടണമെങ്കിൽ വനഭൂമി അടക്കമുള്ള ഭൂമി കൈയേറ്റ മാഫിയേയും അവയെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഇത്തരം വസ്തുതകൾ ബോധ്യപ്പെടുത്തിയേ തീരൂ എന്നാണ്. അവർ സ്വയം ബോധ്യപ്പെടുമെന്ന് തോന്നുന്നില്ല. 2011ൽ ഡോ. ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ടിൽ പശ്ചിമഘട്ടമേഖലയിലെ 67 ശതമാനം പ്രദേശം പരിസ്ഥിതി ലോലമായി പരിഗണിച്ചേതീരൂ എന്നാണ് ഉറപ്പിച്ചുപറയുന്നത്. ഇതൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രമല്ല, സൈലന്റ് വാലി പദ്ധതിക്കെതിരായി പ്രത്യേകപ്രതികരണവും സമരങ്ങളുമായി രംഗത്തുവന്ന പ്രൊഫ. എം.കെ പ്രസാദിനെയും അദ്ദേഹത്തിനു പിന്തുണയുമായി വന്ന മാധവ് ഗാഡ്ഗിലിനെയും മറ്റും വ്യക്തിപരമായി തോജോവധം ചെയ്യാനും അവരെ പിന്തുണച്ചിരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനെ വികസന വിരുദ്ധ സംഘടനയായും പുരോഗമന കലാ സാഹിത്യ സംഘത്തെയും യുവകലാ സാഹിതിയേയും മറ്റും ദേശവിരുദ്ധരാണെന്നുകൂടി അധിക്ഷേപിക്കുകയുമാണ് മാഫിയകളെ പിന്തുണക്കുന്നവർ അന്ന് ചെയ്തിരുന്നത്. വികസന പദ്ധതികൾക്ക് രൂപം നൽകുമ്പോഴും അവ നടപ്പാക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തിന്റെ പരിസ്ഥിതി വിരുദ്ധ നിലപാട് പഴയപടി തന്നെ തുടരുന്നതായിട്ടാണ് കാണുന്നത്.


മനഷ്യസൃഷ്ടിയായ ദുരന്തങ്ങൾക്ക് പ്രകൃതിയെ പഴിച്ചിട്ട് കാര്യമില്ല. സംസ്ഥാനം ഏറെക്കുറെ തുടർച്ചയായി നേരിടേണ്ടിവന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഇടയാക്കിയതും മണ്ണിടിച്ചിലിനെ തുടർന്നായിരുന്നു എന്നാണ് മനസ്സിലാകുന്നത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വഴിവെക്കുന്നതോ? കരിങ്കൽ ക്വാറികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർധനവും വനസമ്പത്തിന്റെ വ്യാപകമായ നാശവുമാണെന്നും സാമാന്യ ബുദ്ധിയുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്നതേയുള്ളൂ.പശ്ചിമഘട്ട പ്രദേശത്തുമാത്രം ഇപ്പോൾ 1486 കരിങ്കൽ ക്വാറികളാണത്രെ പ്രവർത്തനം നടത്തിവരുന്നത്. വനഭൂമിക്കു ഒരുകിലോ മീറ്റർ ചുറ്റളവിൽ മാത്രം 1457 ക്വാറികളുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം കണ്ടെത്തലുകൾ സംസ്ഥാന സർക്കാർ മനഃപൂർവം അവഗണിക്കുകയാണ്. അശാസ്ത്രീയമായ ഭൂവിനിയോഗത്തെ തുടർന്നാണ് ഉരുൾപൊട്ടലുകളുടെ ആവർത്തനവും എണ്ണത്തിലുള്ള വർധനവും അനുഭവപ്പെടുന്നതെന്നത് ഒരു വസ്തുതയാണ്. ഇത് സർക്കാർ വൃത്തങ്ങൾക്ക് ബോധ്യമുള്ളതാണ്.


തോട്ടം മേഖലകളിൽ ഉരുൾപൊട്ടലുകൾക്ക് പുതിയ പ്രഭവകേന്ദ്രങ്ങൾ രൂപപ്പെട്ടുവരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബഹുനില കെട്ടിടങ്ങളുടെ വ്യാപകമായ നിർമാണമാണ്. അതിന്റെ ഭാഗമായി നൂറുകണക്കിന് വൃക്ഷങ്ങളാണ് അനധികൃതമായി മുറിച്ചുവിൽപന നടത്തിവരുന്നതെന്നതിന് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അതുപോലെതന്നെ, 2 ഡിഗ്രിയിലേറെ ചെരിവുള്ള മേഖലകളിൽ തടണയകൾ നിർമിക്കുന്നതും ഉരുൾപൊട്ടലിനിടയാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, പശ്ചിമഘട്ടനിരകൾ പലതും ചൂഷണങ്ങൾക്കും വിധേയമാക്കപ്പെടുന്നതിന്റെ ഫലമാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്നതിൽ തർക്കമില്ലതന്നെ.


2018, 2019 വർഷങ്ങളിലെ അതിവൃഷ്ടിയും ഗാഡ്ഗിൽ കമ്മിറ്റിയുടെ മുന്നറിയിപ്പ് തീർത്തും അവഗണിച്ചതിന്റെ ഫലമായി പശ്ചിമഘട്ട മലനിരകളിലുണ്ടായ ഉരുൾപൊട്ടലും മാധ്യമങ്ങളിൽ, രാഷ്ട്രീയ ഭേദമില്ലാതെ തന്നെ വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചതിനുശേഷവും സംസ്ഥാന സർക്കാരിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രവർത്തനങ്ങൾ എന്തെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. കണ്ണുതുറപ്പിക്കാൻ പര്യാപ്തമായില്ലെന്നതാണ് യാഥാർഥ്യം. ദുരന്തനിവാരത്തിലേറെ ഊന്നൽ നൽകുന്നത് ദുരന്തപൂർവ ഒരുക്കങ്ങൾ തയാറാക്കുന്നതിലാണെന്ന സാമാന്യ യുക്തിപോലും ബന്ധപ്പെട്ട അധികൃതർ പ്രകടമാക്കിയിട്ടില്ലെന്നതും പ്രസക്തമായി ഇനിയെങ്കിലും കാണേണ്ടതാണ്. ഓരോ ദുരന്തവും പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രം ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെപ്പറ്റി വാചാലമാകുന്നതിൽ അർഥമില്ല. പ്രകൃതി വിഭവങ്ങൾ യുക്തിസഹമായി വിനിയോഗിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഭാവി തലമുറകളോടുള്ള കടപ്പാടാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണമെന്ന മാർക്‌സും ഗാന്ധിജിയും നൽകിയ ഉപദേശം ആരുണ്ട് ഓർക്കാൻ?


സംസ്ഥാന സർക്കാരിനെ ഈ അവസരം കണക്കിലെടുത്തു പ്രതിസ്ഥാനത്തുനിർത്തുകയാണ് ഡോ. സി.പി രാജേന്ദ്രൻ. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അത്യാവേശത്തോടെ വാദിക്കുന്ന പുതിയ റെയിൽവേ പ്രോജക്ടിന്റെ നടത്തിപ്പിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ വിധത്തിൽ ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. സെമി- ഹൈസ്പീഡ് സിൽവർ ലൈൻ റെയിൽപാത എന്ന കെ റെയിൽ പദ്ധതിക്ക് ദുരന്തങ്ങൾ സൃഷ്ടിക്കുന്നതിൽ നേരിട്ടുള്ള പങ്കാണുള്ളതെന്ന് അദ്ദേഹം കൃത്യതയോടെ ചൂണ്ടിക്കാട്ടുന്നു. കേരള-കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമെന്ന നിലയിലാണ് കേരള റോഡ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന സംവിധാനം വഴി ഇത്തരമൊരു ദുരന്ത പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതും എന്തുവിലകൊടുത്തും സർക്കാർ ഈ പദ്ധതി നടപ്പാക്കുമെന്നും ആവർത്തിച്ച് വ്യക്തമാക്കപ്പെടുകയും ചെയ്തുവരുന്നത്.


ഈ പദ്ധതിക്കായി 1383 ഹെക്ടർ ഭൂമിയായിരിക്കും ഏറ്റെടുക്കേണ്ടിവരിക. ഇത്രയും ഭൂമിയാണെങ്കിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി ദുർബല തീരദേശ- ഇക്കോ സംവിധാന വ്യവസ്ഥകളെ ഒരുപോലെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.ഇതിൽ തണ്ണീർത്തടങ്ങൾ, കുന്നുകൾ, ബാക്ക് വാട്ടേഴ്‌സ് മേഖലാ പ്രദേശങ്ങൾ, ജനസാന്ദ്രത ഏറെയുള്ള പ്രദേശങ്ങൾ, ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന വയലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ അർധ- അതിവേഗ പാത വെട്ടിമുറിക്കുക അതിലോലമായ ചരിത്ര പാരമ്പര്യ സ്വഭാവമുള്ളതുമായ ഭൂമിയായിരിക്കുമെന്നാണ് അറിയുന്നത്. ഇക്കൂട്ടത്തിൽ കോഴിക്കോട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടലുണ്ടി പക്ഷിസങ്കേതവും പൊന്നാനി- തൃശൂർ മേഖലകളിലെ വൈറ്റ് ലാൻഡുകളും മലപ്പുറം ജില്ലയിലെ ചരിത്രപ്രധാനമായ തിരുന്നാവായ കുളങ്ങളും തടാകങ്ങളും ഉൾപ്പെടുന്നു എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കില്ല. ഇന്നത്തെ നിലയിലാണ് സിൽവർ ലൈൻ റെയിൽപാത നിർമിക്കപ്പെടുക എങ്കിൽ നിരവധി യ ഭൂപ്രദേശങ്ങളും വെട്ടിമുറിക്കപ്പെടുക മാത്രമല്ല, അവയുടെ ഇക്കോ സംവിധാനങ്ങൾ അപ്പാടെ മേൽകീഴ് മറിക്കപ്പെടും.


സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതുപോലെ പുതുതായി വിഭാവനം ചെയ്യപ്പെടുന്ന കെ റെയിൽ പദ്ധതി നിർമാണം, പരിമിതമായ തോതിൽ മാത്രമേ, കുടുംബങ്ങളെയും വ്യാപാര വാണിജ്യ സംരംഭങ്ങളെയും കുടിയൊഴിപ്പിക്കേണ്ടതായി വരികയുള്ളൂ എന്ന് പറയുന്നതിലും അർഥമില്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്, യുവകലാ സാഹിതി തുടങ്ങിയ ഇടതുപക്ഷ ബന്ധമുള്ള സംഘടനകൾ ആവർത്തിച്ചു അഭിപ്രായപ്പെട്ടിരിക്കുന്നത്.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago