HOME
DETAILS

ഒമിക്രോണ്‍ കൂടുതല്‍രാജ്യങ്ങളില്‍; അതിര്‍ത്തി അടച്ച് ഇസ്‌റാഈല്‍, ഇന്ത്യയും കരുതല്‍ നിയന്ത്രണങ്ങളിലേക്ക്

  
backup
November 28 2021 | 03:11 AM

world-israel-to-ban-entry-of-all-foreigners-over-omicron-variant123

ലണ്ടന്‍: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ജര്‍മനി, ബ്രിട്ടന്‍, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇസ്‌റാഈല്‍ അതിര്‍ത്തികള്‍ അടച്ചു.


ലോകത്തെ വീണ്ടും ഭീതിയിലാക്കി കൊവിഡ് വൈറസിന്റെ 'ഒമിക്രോണ്‍ വകഭേദം കഴിഞ്ഞ ദിവസങ്ങളിലാണ് സ്ഥിരീകരിച്ചത്. കൂടുതല്‍ അപകടകാരിയെന്ന് ആശങ്ക ഉയര്‍ത്തിക്കഴിഞ്ഞ വകഭേദത്തെ ലോകാരോഗ്യ സംഘടന, 'അതിവ്യാപനശേഷിയുള്ള, ആശങ്ക ഉളവാക്കുന്ന വൈറസ് വകഭേദം എന്നവിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്. ബി.1.1.529 എന്ന ഈ വകഭേദത്തിന് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പേരു നല്‍കിയത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലും സാന്നിധ്യമറിയിച്ചതോടെ ലോകരാജ്യങ്ങള്‍ യാത്രനിരോധനവും നിയന്ത്രണവും കൊണ്ടുവന്നുതുടങ്ങി.
ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്‌റാഈല്‍ എന്നിവിടങ്ങള്‍ക്ക് പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെതര്‍ലാന്‍ഡ്‌സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.

പുതിയ വകഭേദത്തെ കണ്ടെത്തിയതിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.


ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ച ആഗോള ആശങ്കകള്‍ മുന്‍നിര്‍ത്തി ഇന്ത്യയും കരുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ 15ന് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പഴയപടി പുനരാരംഭിക്കാനുള്ള നീക്കം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരുടെ നിരീക്ഷണ, പരിശോധന നടപടികള്‍ വിമാനത്താവളങ്ങളില്‍ ശക്തമാക്കും.

ഡല്‍ഹി, മുംബൈ, അഹ്മദാബാദ് നഗരങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാണ്. തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച ദുരന്തകാര്യ നിര്‍വഹണ അതോറിറ്റിയുടെ യോഗം വിളിച്ചു. ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ അടിയന്തരമായി വിലക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി വിളിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗം നിര്‍ദേശിച്ചു. നിരീക്ഷണവും പരിശോധനയും മാസ്‌ക് ധരിക്കല്‍, ആളകലം പാലിക്കല്‍ തുടങ്ങിയ സാമൂഹിക സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. യൂറോപ്പിലും മറ്റും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ആശുപത്രികളില്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കണം.

വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍നിന്ന് ജീനോം സീക്വന്‍സിങ് സാമ്പ്ള്‍ ശേഖരിച്ച് പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നതില്‍ അലംഭാവം പാടില്ല. മഹാമാരി കടന്നുപോയിട്ടില്ലെന്ന തിരിച്ചറിവോടെ സാമൂഹിക അകലത്തിന്റെ ജാഗ്രതനിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  20 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  20 days ago