സ്ത്രീവിരുദ്ധ നിലപാട് ആലുവ സി ഐ ക്കെതിരെ കേസ് എടുക്കണം: ദമാം എറണാകുളം ജില്ലാ കെഎംസിസി
ദമാം: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവ്വീണിൻ്റ
മരണത്തിന് കാരണമായ ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കപ്പെട്ട സി ഐ സുധീറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചാർത്തി കേസ് എടുക്കാൻ സംസ്ഥാന അഭ്യന്തര വകുപ്പ് തയാറാകണമെന്ന് ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. നീതി തേടി പോലീസ് സ്റ്റേഷനുകളിൽ വരുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭിക്കുന്നില്ല എന്ന് മാത്രമല്ല അവരെ മാനസികമായി തളർത്തുന്ന അവസ്ഥയാണ് ക്രിമിനൽ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നു എന്നത് ഗൗരവ പരമാണ്. സ്ത്രീകൾക്കെതിരെയുള്ള പരാതികൾ പ്രതികൾക്ക് വേണ്ടി ഒത്ത് തീർപ്പ് നടത്തി സാമ്പത്തീക ലാഭം ഉണ്ടാക്കുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ നേരിന്ന ഉദ്യോഗസ്ഥർക്ക് മർമ്മ പ്രധാന സ്റ്റേഷനുകളിൽ ലോ ആൻഡ് ഓർഡർ ചുമതലകൾ നൽകി അവർക്ക് കൂടുതൽ പരിഗണനകൾ ലഭിക്കുന്നു എന്നത് ഭീതിജനകമായ കാര്യമാണ്.
പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സാദിഖ് കുട്ടമശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതിയിൽ ഡിസംബർ 15 ന് അവസാനിക്കുന്ന സഊദി കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി കാമ്പയിൻ ജില്ലാ തല പ്രചാരണ ഉദ്ഘാടനം ചെയർമാൻ സി പി മുഹമ്മദാലി ഒടക്കാലി നിർവ്വഹിച്ചു. അൽകോബാർ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് കുട്ടമശ്ശേരി,അലി വടാട്ടുപാറ, ഉവൈസ് അലി ഖാൻ, സി എം ജുനൈസ്, ഉനൈസ് ഓടക്കാലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിബു കവലയിൽ സ്വാഗതവും ട്രഷറർ സനൂബ് കൊച്ചി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."