സോഷ്യോളജി ദേശീയ സെമിനാര്‍ ഇന്ന് മുതല്‍
തിരൂര്‍: ഇന്ത്യയിലെ വിവിധ കീഴാളസമൂഹങ്ങള്‍ നേരിടുന്ന സങ്കീര്‍ണമായ സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ ഇന്ന് മലയാളസര്‍വകലാശാലയില്‍ തുടങ്ങും. 'കീഴാള സമൂഹവും അധികാരബന്ധങ്ങളും ഇന്ത്യയില്‍' എന്ന വിഷയത്തിലാണ് മൂന്നു ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
രാവിലെ പത്തിന് വൈസ് ചാന്‍സലര്‍ കെ ജയകുമാറിന്റെ അധ്യക്ഷതയില്‍ ജെ.എന്‍.യു എമറിറ്റസ് പ്രൊഫസര്‍ ടി.കെ ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ജേക്കബ് ജോണ്‍ കട്ടക്കയം, ഡോ. വിനീത മേനോന്‍, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍, ഡോ. പി ഗീത, ഡോ. സജീ പി ജേക്കബ്, ഇന്ദു വി മേനോന്‍, ഡോ. ആന്റണി പാലയ്ക്കല്‍, ഡോ. അരുണ ചിന്നപ്പന്‍, ഡോ. പി. സലാഹ്, ഡോ. പ്രദീപ് കുമാര്‍, ഡോ. ഇ.ജെ. തോമസ്, ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. ജ്യോതി എസ് നായര്‍, ഡോ. എം ശ്രീകല, ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ് തുടങ്ങി ഒട്ടേറെ വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുക്കാനെത്തും. കീഴാള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രത്യേക സെഷനും സംഘടിപ്പിക്കുന്നുണ്ട്. ഒ.കെ കേളു എം.എല്‍.എ, പൊന്നമ്മ കുട്ടപ്പന്‍, സാമൂഹിക പ്രവര്‍ത്തക ജയന്തി എന്നിവര്‍ പങ്കെടുക്കും. ഡോ. എന്‍. ജയറാം 31 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."