തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്; നഗരസഭ അധ്യക്ഷയ്ക്ക് പരുക്ക്
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ചെയര്‍പേഴ്സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷം അംഗങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്ന് 10 അജണ്ടകളാണ് ചര്‍ച്ച നടന്നത്. അതില്‍ പത്താമത്തെ അജണ്ടയായി വന്നത് നഗരസഭാ അധ്യക്ഷയുടെ ക്യാബിന് നവീകരണത്തിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു. കഴിഞ്ഞ തവണ ഓണക്കോടിക്കൊപ്പം പണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ക്യാബിന്റെ പൂട്ട് പൊളിഞ്ഞത്. ഈ പൊളിച്ച പൂട്ട് മാറ്റുന്നതിനുള്ള പണം പാസാക്കുന്നതായിരുന്നു വിഷയം. ഇതു പാസാക്കാനാവില്ല എന്ന് പ്രതിപക്ഷാംഗങ്ങള്‍ നിലപാടെടുത്തു.
ആരാണ് പൂട്ടു പൊളിച്ചത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അവരില്‍ നിന്നു പണം ഈടാക്കണം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനെ സംബന്ധിച്ച വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."