HOME
DETAILS
MAL
പാലക്കാട് പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
backup
November 30 2021 | 11:11 AM
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വര്‍ഷം കഠിന തടവ് വിധിച്ചത്. ചെര്‍പ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു എന്നതാണ് കേസ്. പട്ടാമ്പി ഫസ്റ്റ് ക്ലാസ് സ്പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.നിഷയാണ് ഹാജരായത്. എസ്ഐ ദീപക് കുമാര്‍, എസ് ഐ മനോഹരന് എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 15 സാക്ഷികളും 19ഓളം രേഖകളും കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."