HOME
DETAILS
MAL
'മാപ്പ് ചോദിക്കാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല, ആ പാരമ്പര്യം ഞങ്ങളുടേതല്ല' സസ്പെന്ഷന് നടപടിക്കെതിരെ ബിനോയ് വിശ്വം
backup
November 30 2021 | 11:11 AM
ഡല്‍ഹി: പാര്‍ലമെന്റില്‍ ബഹളം വെച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത സഭാ നടപടിക്കെതിരെ പ്രതിപക്ഷ എം.പിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി.
സസ്പെന്ഷന് പിന്നില്‍ രാഷട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുംമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷം വേണ്ട, ഞങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യും എന്ന് വാദിക്കുന്ന ബി.ജെ.പിയെ ഇതിനകത്ത് കാണാം. മാപ്പിന്റെ കാര്യം ചോദിക്കരുത്. മാപ്പ് ചോദിക്കാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല. ആ പാരമ്പര്യം ഞങ്ങളുടേതല്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."