പൈങ്ങോട്ടുപുറത്ത് റോഡ് ഉയര്‍ത്താന്‍ പദ്ധതിയില്ല കുറ്റിക്കാട്ടൂര്‍-കാട്ടാംപറമ്പ് റോഡ് വെള്ളത്തില്‍
കുന്ദമംഗലം: ഒരു മഴ പെയ്യുമ്പോഴേക്ക് കുറ്റിക്കാട്ടൂര്‍-കാട്ടാംപറമ്പ്-സ്വീകാര്‍ ജങ്ഷന്‍ റൂട്ടിലെ പൈങ്ങോട്ടുപുറം ഭാഗത്ത് റോഡ് വെള്ളത്തിനടിയിലാകുന്നു. ഈ റൂട്ടില്‍ കാട്ടാംപറമ്പ് മുതല്‍ സ്വീകാര്‍ ജങ്ഷന്‍ വരേ നേരത്തെ രണ്ട് ഘട്ടങ്ങളിലായി നവീകരിച്ചിരുന്നെങ്കിലും കുറ്റിക്കാട്ടൂരിനും കാട്ടാംപറമ്പിനുമിടയില്‍ കാര്യമായ വികസനപ്രവൃത്തി നടന്നിരുന്നില്ല.
ഏഴ് വര്‍ഷം മുമ്പ് അന്നത്തെ എം.എല്‍.എ ആയിരുന്ന യു.സി രാമന്‍ കാട്ടാംപറമ്പിനും സ്വീകാര്‍ ജങ്ഷനുമിടയിലുള്ള ഭാഗം പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി അനുവദിച്ചാണ് കുറച്ച് ഭാഗം നവീകരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കോര്‍പറേഷനില്‍പെട്ട ഭാഗം നവീകരിച്ചു.
കോട്ടാംപറമ്പില്‍ സംഗമിക്കുന്ന റോഡ് വീതികൂട്ടി നവീകരിച്ചതോടെ കുന്ദമംഗലത്ത് ദേശീയ പാതയിലെ ഗതാഗക്കുരുക്ക് മറികടക്കാനുള്ള മികച്ച ബദല്‍റോഡു കൂടിയായി ഇത് ഉപയോഗിച്ചിരുന്നു.
കുന്ദമംഗലത്തു നിന്ന് കുറ്റിക്കാട്ടൂര്‍ വഴി കരിപ്പൂര്‍ എയര്‍പോര്‍ട്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കും മെഡിക്കല്‍കോളജ്, കോഴിക്കോട് എന്നിവിടങ്ങളിലേക്കും എളുപ്പമെത്താവുന്ന റോഡാണെങ്കിലും ഏറെക്കാലമായി കുറ്റിക്കാട്ടൂരിനും കാട്ടാംപറമ്പിനുമിടയില്‍ കാര്യമായ വികസനപ്രവൃത്തി നടക്കാത്തതിനാല്‍ റോഡ് വീണ്ടും തകര്‍ച്ചയിലാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ പലരും ഈ റോഡിനെ കൈയൊഴിയുകയാണ്. ഈഭാഗത്ത് റോഡ് ഇനിയും ഉയര്‍ത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."