HOME
DETAILS
MAL
ഒടുവില്‍ വഴങ്ങി: 71 താത്കാലിക പ്ലസ്ടു ബാച്ചുകള്‍ കൂടി; ക്ലാസെടുക്കാന്‍ ഗസ്റ്റ് അധ്യാപകര്‍
backup
December 04 2021 | 05:12 AM
തിരുവനന്തപുരം: ഫുള്‍ എപ്ലസ് ലഭിച്ചിട്ടും പരിധിക്കു പുറത്തുനില്‍ക്കുന്നവരേയടക്കം പരിഗണിച്ച് 71 താത്കാലിക പ്ലസ്ടു ബാച്ചുകള്‍ കൂടി തുടങ്ങാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴും പഠനം തുടങ്ങാനാകാതെ കുട്ടികള്‍ പുറത്തുനില്‍ക്കുന്നതിനെതിരേ രൂക്ഷമായ വിമര്‍ശനത്തെയാണ് സര്‍ക്കാരിനു നേരിടേണ്ടിവന്നിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
താത്ക്കാലിക ബാച്ചുകളായതിനാല്‍ ഇവിടെ അധ്യാപകരേയും നിയമിക്കേണ്ടതുണ്ട്. പശ്ചാത്തലസൗകര്യമടക്കം ഏര്‍പ്പെടുത്തണം. ഗസ്റ്റ് അധ്യാപകരെവെച്ചാകും അധ്യാപനം നിര്‍വഹിക്കുക എന്നും മന്ത്രി വ്യക്തമാക്കി. ക്ലാസുകള്‍ എന്നു തുടങ്ങുമെന്നോ ഏതൊക്കെ ബാച്ചുകളാണ് അനുവദിക്കുക എന്നോഉള്ള കാര്യത്തില്‍ ഇനിയും വ്യക്തതവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."