HOME
DETAILS
MAL
കൊവിഡ് രണ്ടാം തരംഗം ; ഓക്സിജൻ ലഭിക്കാതെ മരണം പഞ്ചാബിൽ മാത്രമെന്ന് മന്ത്രി
backup
December 04 2021 | 05:12 AM
ന്യൂഡൽഹി
കൊവിഡ് രണ്ടാം തരംഗത്തിൽ ഒക്സിജന്റെ അഭാവം മൂലം മരണം റിപ്പോർട്ട് ചെയ്തത് പഞ്ചാബിൽ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ലോക്സഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
19 സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് വിവരം നൽകാൻ കേന്ദ്രം കത്തെഴുതിയിരുന്നുവെന്നും പഞ്ചാബ് മാത്രമാണ് വിവരം നൽകിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഓക്സിജൻ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഓക്സിജൻ എത്തിക്കാൻ എല്ലാ സംവിധാനവും കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്. വ്യോമസേനയും നാവിക സേനയും ഓക്സിജൻ വിതരണം സുഗമമാക്കാൻ സൗകര്യം ചെയ്യുന്നുണ്ട്. കൊവിഡ് മരണത്തെ കുറിച്ച് സംസ്ഥാനങ്ങൾ കൃത്യമായ കണക്ക് നൽകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."