'റോഡ് തകരുന്നതിന് കാരണം മഴയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാകില്ല'; മന്ത്രി റിയാസിനെ വേദിയിലിരുത്തി ജയസൂര്യയുടെ വിമര്‍ശനം
കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുത്. അങ്ങനെയാണ് എങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. മോശം റോഡുകളില്‍ വീണുമരിച്ചാല്‍ ആര് സമാധാനം പറയുമെന്നും ജയസൂര്യ പറഞ്ഞു.
ഒരുപാട് കാരണങ്ങളുണ്ടാകും. അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റോഡ് അറ്റക്കുറ്റപ്പണിയുടെ ഉത്തരവാദിത്വം കരാറുകാര്‍ക്കാണെന്ന് മന്ത്രി റിയാസ് ആവര്‍ത്തിച്ചു. മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കായളവില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."