HOME
DETAILS
MAL
ഒമിക്രോണ്‍ വകഭേദം മഹാരാഷ്ട്രയിലും; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്
backup
December 04 2021 | 14:12 PM
മുംബൈ: ഒമിക്രോണ്‍ വകഭേദം മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കല്യാണ്‍-ഡോംബിവിലി സ്വദേശിക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഇതുവരെ നാല് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ജാംനഗറില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ജാംനഗര്‍ സ്വദേശിയായ 72കാരനാണ് രോഗം. സിംബാബ്‌വെയില്‍നിന്ന് അടുത്തിടെയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."