HOME
DETAILS
MAL
സന്ദീപിന്റെ കൊലപാതകം സി.പി.എം അറിവോടെ; ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്
backup
December 05 2021 | 07:12 AM
തിരുവനന്തപുരം: സി.പി.എം. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതൃത്വത്തിന് പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സിപിഎമ്മിലെ വിഭാഗീയതയാണ് തിരുവല്ലയിലെ കൊലപാതകത്തിന് കരണമെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കി. കൂടാതെ, സിപിഎം നേതൃത്വം അറിഞ്ഞുനടന്ന കൊലപാതകമെന്ന് സംശയിക്കുന്നു.
ചില നേതാക്കള്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളില്‍ നിന്നും അത് വ്യക്തമാണെന്നും സുരേന്ദ്രന് ആരോപിച്ചു. സിപിഎം ഏരിയ സമ്മേളനത്തിലെ വിഭാഗീയതയ്ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."