സമസ്ത ബോധനയത്‌നം; മദ്‌റസ പാഠഭാഗം തെരുവില്‍ അവതരിപ്പിച്ചു
വേങ്ങര: സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി മദ്‌റസ പാഠഭാഗം തെരുവില്‍ അവതരിപ്പിച്ചു. ഇസ്‌ലാമിലെ ജിഹാദ് എന്ന പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിക്കും വിധം നാനാതുറകളില്‍ നിന്നും അനാവശ്യ വിമര്‍ശനം ഉയര്‍ന്നു വന്നപ്പോഴാണ്
'ജിഹാദ്; വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന ശീര്‍ഷകത്തില്‍ മൂന്നു മാസം നീണ്ടു നില്‍കുന്ന ബോധനയതനം നടത്താന്‍ സമസ്ത തീരുമാനിച്ചത്.
അതിന്റെ ഭാഗമായാണ് കണ്ണമഗലം തടത്തില്‍ പുറായ മമ്പഉല്‍ ഉലൂംമദ്‌റസ യുടെ നേതൃത്വത്തില്‍ മദ്‌റസ പാഠഭാഗം തെരുവില്‍ അവതരിപ്പിച്ചത്. ഇന്ത്യാരാജ്യത്തെ കുറിച്ചും നാനാജാതി മതസ്ഥര്‍ ഏകോതര സഹോദരന്‍മാരായി ജീവിക്കേണ്ടതിനെ കുറിച്ചും ജിഹാദിനെ കുറിച്ചുമൊക്കെ പരാമര്‍ശിക്കുന്ന പാഠഭാഗങ്ങളാണ് വാളക്കുട അങ്ങാടിയില്‍ അവതരിപ്പിച്ചത്. ക്ലാസ് റൂം തന്നെ തെരുവില്‍ ഒരുക്കുകയായിരുന്നു.
ഇതര മതസ്ഥര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ പരിപാടി വീക്ഷിക്കാനെത്തി. മഹല്ല് ഖത്തീബ്ഹസന്‍ ദാരിമി ഉദ്ഘാടവും വിഷയാവതരണവും നിര്‍വ്വഹിച്ചു.
പുള്ളാട്ട് ഇബ്‌റാഹീം ഹാജി അദ്ധ്യക്ഷത വഹിച്ചു.നാസര്‍ ഹാജി കോങ്ങോട്, പാമങ്ങാടന്‍ മുഹമ്മദ്, മുനീര്‍വഹബി കൂനൂള്‍മാട്, അബ്ദുറഹ്മാന്‍ ഫൈസി പി, കുഞ്ഞിമൊയ്തീന്‍ കുട്ടി കാമ്പറന്‍, ഷാജഹാന്‍ പുള്ളാട്ട്, ഫൈസല്‍ പുള്ളാട്ട് പ്രസംഘിച്ചു.കെ ടി അബ്ദുല്ലക്കുട്ടി, ഷരീഫ് സി കെ, നിസാം ചെറേക്കാട്‌നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."