HOME
DETAILS
MAL
കൊവിഡ് മൂന്നാം തരംഗം ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് പഠനം
backup
December 05 2021 | 11:12 AM
ന്യൂഡല്‍ഹി: കൊവിഡ് മുന്നാംതരംഗം അടുത്ത വര്‍ഷം ആദ്യത്തില്‍ ശക്തി പ്രാപിക്കുമെന്ന് പഠനം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍. ഇന്ത്യയില്‍ കൊവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാന്‍ ഉപയോഗിച്ച സര്‍ക്കാര്‍ പിന്തുണയുള്ള സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം.
https://twitter.com/agrawalmanindra/status/1466845408529813507
ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കരുതല്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ ഒമിക്രോണ്‍ മറികടക്കുമെന്ന് തോന്നുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി. ഒമിക്രോണ്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."