HOME
DETAILS
MAL
മതനിരപേക്ഷത തകര്‍ക്കാന്‍ ആര്.എസ്.എസ് ബോധപൂര്‍വം ശ്രമിക്കുന്നു: മുഖ്യമന്ത്രി
backup
December 05 2021 | 14:12 PM
കൊച്ചി: മതനിരപേക്ഷത തകര്‍ക്കാന്‍ ആര്.എസ്.എസ് ബോധപൂര്‍വ ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകളിലേക്ക് വര്‍ഗീയത കുത്തിവയ്ക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുന്നുണ്ട്.
തലശേരിയിലെ ആര്‍എസ്എസ് പ്രകടനത്തില്‍ കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കേട്ടുവെന്നും വസ്ത്രം,ഭക്ഷണം തുടങ്ങിയവയില്‍ ആര്.എസ്.എസ് കടന്നാക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."