'പേടിക്കേണ്ട,ജപ്തി ചെയ്യില്ല, വേണ്ടത് ചെയ്യാം': ആമിനയ്ക്ക് ഉറപ്പുനല്‍കി യൂസഫലി
കൊച്ചി: ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ തന്നെ രക്ഷിക്കാനെത്തിയ കുടുംബത്തെ കണ്ട് നന്ദി പറഞ്ഞ് മടങ്ങവെ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തി അറിയിച്ച് സഹായമഭ്യര്‍ഥിച്ച ആമിനയ്ക്ക് കൈത്താങ്ങ്. കൈയ്യിലെ വെള്ളക്കടലാസില്‍ സങ്കടങ്ങള്‍ കുറിച്ചാണ് കാഞ്ഞിരമറ്റം സ്വദേശി ആമിന എത്തിയത്.
അഞ്ചു ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. നിറഞ്ഞ കണ്ണുകളോടെ ആമിന നന്ദി പറഞ്ഞു.
കയ്യിലുണ്ടായിരുന്ന കടലാസ് വാങ്ങിയ ശേഷം ഞാന്‍ നോക്കാട്ടാ... എന്റെ ആളുവരുട്ടാ...' എന്ന് യൂസഫലി ആമിനയോട് പറഞ്ഞു. തുടര്‍ന്ന് ഏത് ബാങ്കാണ് ജപ്തി ചെയ്യാന്‍ പോകുന്നതെന്നും യൂസഫലി ചോദിച്ചു. ശേഷം ആമിന നല്‍കിയ കടലാസ് പിടിച്ച് യൂസഫലി തന്റെ സഹായികളോട് ഉടന്‍ ജപ്തി ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്ന് പറയുകയായിരുന്നു. പണം അടച്ച ശേഷം ഡോക്യുമെന്റ് അവരുടെ കയ്യില്‍ ഏല്‍പ്പിക്കണമെന്നും പറഞ്ഞു. അവസാനം കാറില്‍ കയറിയപ്പോഴും യൂസഫലി ആമിനയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു ജപ്തിയുണ്ടാകില്ലെന്ന്.
ഹെലികോപ്ടര്‍ അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കണ്ട് നന്ദി പറഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."