HOME
DETAILS

ഒരു ഗൂഗിള്‍ പിസ കഴി(ളി)ച്ചാലോ

  
backup
December 06 2021 | 05:12 AM

lifestyle-google-doodle-celebrates-pizza-via-interactive-game-2021

തീര്‍ത്തും വ്യത്യസ്തമായതും കൊതിപ്പിക്കുന്നതും എന്നാല്‍ ഇത്തിരി ബുദ്ധി പ്രയോഗിക്കേണ്ടതുമായ ഒരു ഡൂഡില്‍ ഗെയിമുമായാണ് ഇന്ന് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണ വിഭവങ്ങളിലൊന്നായ പിസയാണ് താരം. പിസ സ്ലൈസ് ചെയ്യുന്നതാണ് ഗെയിം. 2007ല്‍ ഈ ദിവസമാണ് നിയാപൊളിറ്റന്‍ പിസ്സായുവോലോ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടം നേടിയത്. ഇതോര്‍മിപ്പിക്കാനാണ് ഗൂഗിള്‍ ഈ കിടിലന്‍ പസില്‍ അവതരിപ്പിക്കുന്നത്.

ഓരോ ഘട്ടമെത്തുമ്പോഴും ആ പിസയിലെ ചേരുവകളെ കുറിച്ചുള്ള ഒരു കുഞ്ഞു വിശദീകരണവും ഗൂഗിള്‍ നല്‍കുന്നുണ്ട്.

പിസ്സ പസില്‍ ഗെയിംഗൂഗിളിന്റെ പിസ്സ തീം പസില്‍ ഗെയിമില്‍, വിവിധ തരം പിസ അനുസരിച്ച് നിങ്ങളുടെ പിസ്സ സ്ലൈസ് അലങ്കരിക്കാന്‍ ആവശ്യമായ പിസ്സ ടോപ്പിങ്ങുകളും ചിത്രീകരിച്ചിട്ടുണ്ട്. ടോപ്പിംഗുകളും സ്ലൈസുകളുടെ എണ്ണവും കൃത്യമായി ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാറുകള്‍ ലഭിക്കും.

പിസാ പുരാണം ...

ഈജിപ്ത് മുതല്‍ റോം വരെയുള്ള പുരാതന നഗരങ്ങളില്‍ നൂറ്റാണ്ടുകളായി ടോപ്പിംഗുകളുള്ള ഫഌറ്റ്‌ബ്രെഡ് ഉപയോഗിച്ചിരുന്നുവെങ്കിലും, ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സ് ആണ് പിസ്സയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത്. ആഗോള കുടിയേറ്റം, സാമ്പത്തിക വികസനം, സാങ്കേതിക പുരോഗതി എന്നിവയുമായി ബന്ധപ്പെട്ടതാണ് പിസ്സയുടെ ചരിത്രം.

''മാവ് തയ്യാറാക്കുന്നതും വിറക് അടുപ്പില്‍ ചുട്ടെടുക്കുന്നതും അടങ്ങിയ നാല് വ്യത്യസ്ത ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാചക കലയാണ് നിയാപൊളിറ്റന്‍ 'പിസായുവോലോ' എന്ന് യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നു.

അന്താരാഷ്ട്രതലത്തില്‍, ഓരോ വര്‍ഷവും ഏകദേശം അഞ്ച് ബില്യണ്‍ പിസ്സകള്‍ ഉപയോഗിക്കുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഓരോ സെക്കന്‍ഡിലും 350 പിസ്സ സ്ലൈസുകള്‍ വീതം കഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ഇന്നത്തെ ഗൂഗിള്‍ ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്ന പിസ്സകള്‍

മാര്‍ഗരിറ്റ പിസ്സ ചീസ്, തക്കാളി, ബേസില്‍ പെപ്പറോണി പിസ്സ ചീസ്, പെപ്പറോണി വൈറ്റ് പിസ്സ ചീസ്, വൈറ്റ് സോസ്, കൂണ്‍, ബ്രോക്കോളി കാലാബ്രെസ പിസ്സ ചീസ്, കാലാബ്രെസ, ഉള്ളി റിംഗ്‌സ്, ബ്ലാക്ക് ഒലീവ് മുസറെല്ല പിസ്സ ചീസ്, ഒറിഗാനോ, ഗ്രീന്‍ ഒലിവ് ഹവായിയന്‍ പിസ്സ ചീസ്, ഹാം, പൈനാപ്പിള്‍ മഗ്യാറോസ് പിസ്സ ചീസ്, സലാമി, ബേക്കണ്‍, ഉള്ളി, ചില്ലി പെപ്പര്‍ തെരിയാക്കി മയോണൈസ് പിസ്സ ചീസ്, തെരിയാക്കി ചിക്കന്‍, സീ വീഡ്, മയോണൈസ് ടോം യം പിസ്സ ചീസ്, ചെമ്മീന്‍, കൂണ്‍, ചില്ലി പെപ്പര്‍, നാരകത്തിന്റെ ഇലകള്‍ പനീര്‍ ടിക്ക പിസ്സ പനീര്‍, കാപ്‌സിക്കം, ഉള്ളി, കുരുമുളക് ഡെസേര്‍ട്ട് പിസ്സ ഇഷ്ടമുള്ളതെന്തും ടോപ്പിംഗ് ആയി ഉപയോഗിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago