പൂവാറിലെ റിസോര്‍ട്ട് ലഹരിയുടെ കേന്ദ്രം:പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് എക്സൈസ് സംഘം
തിരുവനന്തപുരം: പൂവാര്‍ റിസോര്‍ട്ടില്‍ നടന്നത് വന്‍ ലഹരി പാര്‍ട്ടിയെന്ന് എക്സൈസ് സംഘം. കേസില്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് . മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു. ലഹരി പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു.
പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് നിര്‍വാണ ഗ്രൂപ്പായിരുന്നു. സംഘാടകന്‍ അഖില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ പരിശോധനയില്‍ പൂവാര്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തിയിരുന്നു. റെയിഡില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാര്‍ട്ടി നടന്നുവെന്ന സംശയത്തിലാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."