ഒമിക്രോണ്‍; വിദേശത്ത് നിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല; മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ വിദേശത്ത് നിന്ന് മുംബൈയില്‍ എത്തിയ 109 പേരെ ഇനിയും കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പറേഷന് മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ 10 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 25 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ 37 കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈയിലെത്തിയ രണ്ടുപേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്.ഇതോട് കൂടി വിമാനത്താവളങ്ങളിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."