HOME
DETAILS
MAL
പരിസ്ഥിതിപ്രകടന സൂചികയിൽ ഇന്ത്യ 168ാമത്
backup
December 07 2021 | 07:12 AM
ന്യൂഡൽഹി
വായു ഗുണനിലവാരമടക്കമുള്ള പരിസ്ഥിതിപ്രകടന സൂചികയിൽ ഇന്ത്യയ്ക്ക് 168ാം സ്ഥാനം. 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ലോക്‌സഭയിൽ ബെന്നി ബെഹ്നാന്റെ ചോദ്യത്തിന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എം.സി കാൾ, മാക്ബൈൻ ഫൗണ്ടേഷന്റെ പിന്തുണയോടെ യേൽ, കൊളംബിയ സർവകലാശാലകൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ സ്ഥിതി രൂക്ഷമാണെന്ന് വ്യക്തമാക്കുന്നത്.
നിലവിലെ മോശം അവസ്ഥ മറികടക്കുന്നതിനായി 2020 ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ബി.എസ് 6 മാനദണ്ഡങ്ങൾ ഏർപ്പെടുത്തൽ, ഇ-വാഹനങ്ങളുടെ പ്രോത്സാഹനം, കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങൾ തുടങ്ങിയ നടപടികളെടുത്തതായും മന്ത്രി പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."