നമുക്ക് ജാതിയില്ല' സി.പി.എം ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിച്ചു സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടകള്‍ സി.പി.എം ചെറുക്കും: കോടിയേരി
'
കോഴിക്കോട്: സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും മുതലക്കുളം മൈതാനയില്‍ സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു.
ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. സമകാലിക വിഷയങ്ങളെ അധികരിച്ചുള്ള നിശ്ചലദൃശ്യങ്ങളും ബോര്‍ഡുകളും യാത്രയില്‍ വേറിട്ട കാഴ്ചയായി.
സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാര്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സി.പി.എം സാംസ്കാരികമായി ചെറുക്കുകയാണെന്നും ശ്രീകൃഷ്ണനെ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ശ്രീകൃഷ്ണ വിശ്വാസികളെ ആര്.എസ്.എസ് വല്‍ക്കരിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ നിഷ്കളങ്കരായ വിദ്യാര്‍ഥികളെ ആയുധ ധാരികളും നിഷ്കളങ്കരുമായി മാറ്റുകയും ചെയ്യുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടച്ച നായകന്മാരെ സംഘ്പരിവാറിന്റെ വക്താക്കളാക്കാനും ഹിന്ദു എന്ന വികാരം ആളിക്കത്തിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ടി.പി ദാസന്, എം. ഭാസ്കരന്, എം.കെ പ്രേമജം, സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."