മഥുരയിലെ പള്ളി മുസ് ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ആനന്ദ് സ്വരൂപ് ശുക്ല
ലഖ്നൗ: മഥുരയിലെ പള്ളി മുസ് ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ഉത്തര്‍ പ്രദേശ് പാര്‍ലമെന്ററി കാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മഥുരയിലെ ഈദ്ഗാഹ് പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
മഥുരയിലെ വെളുത്ത കെട്ടിടം എന്നാണ് മന്ത്രി പള്ളിയെ വിശേഷിപ്പിച്ചത്. വാരണാസിയിലെയും മഥുരയിലെയും വെളുത്ത കെട്ടിടങ്ങള്‍ ഹിന്ദുക്കളെ വേദനിപ്പിക്കുന്നുവെന്ന്് മന്ത്രി പറഞ്ഞു.
മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ അനുമതിയോടെ പൊളിച്ചുനീക്കുന്ന സമയം വരും. രാമനും കൃഷ്ണനും പൂര്‍വികരാണെന്ന് ഇന്ത്യയിലെ മുസ്ലിങ്ങള്‍ വിശ്വസിക്കണമെന്ന് രാം മനോഹര്‍ ലോഹ്യ പറഞ്ഞിരുന്നു. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലത്തിന് തൊട്ടടുത്താണ് വെളുത്ത കെട്ടിടം. അത് ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിങ്ങള്‍ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."