യു.എ.ഇ പുതിയ കറൻസി പുറത്തിറക്കി
ദുബൈ
രാജ്യത്തിന്റെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ 50 ദിർഹമിന്റെ പുതിയ കറൻസി പുറത്തിറക്കി. പുതിയ നോട്ടിന്റെ മുൻഭാഗത്ത് വലതുവശത്തായി അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ് യാന്റെ ഛായാചിത്രവും മധ്യഭാഗത്ത് യൂനിയൻ രേഖയിൽ ഒപ്പിട്ട ശേഷം സ്ഥാപക പിതാക്കന്മാരുടെ സ്മാരക ചിത്രവുമുണ്ട്.
ഇടതുവശത്ത് എമിറേറ്റ്‌സിലെ രക്തസാക്ഷികളുടെ സ്മാരകമായ വഹാത് അൽ കരാമയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
1971 ഡിസംബർ രണ്ടിന് സ്ഥാപിതമായ യു.എ.ഇ യൂനിയന്റെ സുവർണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കറൻസി പുറത്തിറക്കിയത്. പോളിമർ കൊണ്ട് നിർമിച്ച ആദ്യത്തെ യു.എ.ഇ ബാങ്ക് നോട്ടാണിത്. പുതിയ പതിപ്പിൽ കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ പാകത്തിലുള്ള ബ്രെയിലി ചിഹ്നങ്ങൾ ചേർത്തിട്ടുണ്ട്. പുതിയ നോട്ട് ഉടൻ സെൻട്രൽ ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."