തീവ്രവാദത്തിനെതിരേ സമസ്ത പ്രതിരോധം തീര്‍ത്തു: ഹമീദ് ഫൈസി
പയ്യന്നൂര്‍: ലോകത്ത് വിവിധ മതങ്ങളുടെ പേരില്‍ തീവ്രവാദം ശക്തിപ്പെടുകയും അരക്ഷിതാവസ്ഥയും കാലുഷ്യവും നിത്യകാഴ്ചയായി മാറുകയും ചെയ്ത ഇക്കാലത്ത് തീവ്രവാദത്തിനെതിരേ മതത്തിന്റെ പൈതൃകപാതയിലൂടെ കേരളീയ മുസ്‌ലിംകളെ നയിച്ച പ്രസ്ഥാനമാണു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളുമെന്നും അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്. എസ്.വൈ.എസ് ശാക്തീകരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പെരുമ്പയില്‍ സംഘടിപ്പിച്ച ഉണര്‍വ് ക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാം വിരുദ്ധരുമായി കൈകോര്‍ത്ത് 1989 മുതല്‍ സമുദായ വിഘടനത്തിനു നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര മുസ്‌ലിം ഉന്മൂലന ശക്തികള്‍ക്കൊപ്പം രഹസ്യബാന്ധവം തീര്‍ത്തതിന്റെ പുതിയ വാര്‍ത്തകളാണു ചെച്‌നിയയില്‍ നിന്നടക്കം വന്നു കൊണ്ടിരിക്കുന്നത്. ഈ വിഭാഗത്തിന്റെ കാപട്യം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞതായും അമ്പലക്കടവ് പറഞ്ഞു.
മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.കെ.ഹംസ ഹാജി അധ്യക്ഷനായി. അസ്സയ്യിദ് മുഹമ്മദ് ഹുസൈന്‍ അല്‍അസ്ഹരി, മുസ്തഫ അഷ്‌റഫി കക്കുപടി, അഹ്മദ് തേര്‍ളായി, ഇബ്രാഹിം ബാഖവി പൊന്ന്യം, എ.കെ അബ്ദുല്‍ ബാഖി, റഷീദ് സഅദി മട്ടന്നൂര്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍, സത്താര്‍ വളക്കൈ, മൊയ്തു മൗലവി മക്കിയാട്, മുഹമ്മദ് കുഞ്ഞി യമാനി, കബീര്‍ ബാഖവി അടിവാട്, ഷബീര്‍ പുഞ്ചക്കാട്, നജ്മുദ്ദീന്‍ പിലാത്തറ, ടി.പി. മുഹമ്മദ്കുഞ്ഞി ഹാജി, ബഷീര്‍ പുളിങ്ങോം, അഹമ്മദ് പോത്താങ്കണ്ടം, കെ.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."